പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊന്നു

 | 
muhammd

അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. അബുദാബി മുസഫയിലാണ് സംഭവം.  ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് മരിച്ചത്. ബന്ധു മുഹമ്മദ് ഗസാനിയാണ് കൃത്യം നടത്തിയതെന്നാണ് വിവരം. യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങിലേക്ക് 2 മാസം മുന്‍പാണ് മുഹമ്മദ് ഗസാനിയെ എത്തിച്ചത്. 

ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശമ്പളത്തിനു പുറമേ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗോഡൗണില്‍ യാസര്‍ അറഫാത്തും 2 സുഹൃത്തുക്കളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. 

ഇതോടെ മൂന്നു പേരും പുറത്തേക്ക് ഓടി. ഇതിനിടെ നിലത്തു വീണ യാസിറിനെ പ്രതി കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ യാസിര്‍ മരിച്ചു. ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.