നീറ്റ് യുജി കൗൺസലിം​ഗ് മാറ്റിവെച്ചു

 | 
Neet

2024-ലെ നീറ്റ് യു.ജി. കൗൺസിലിങ് നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിങ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് (ജൂലൈ ആറ്) ആയിരുന്നു കൗൺസിലിങ് ആരംഭിക്കേണ്ടിയിരുന്നത്.

അതേസമയം, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ച് ജൂലൈ എട്ടിന് പരിഗണിക്കും.