അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 | 
ARUVIKKARA


 തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരുപത്തിമൂന്നുകാരിയായ രേഷ്മയെ ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഈ സമയം ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ ജൂൺ പന്ത്രണ്ടിനായിരുന്നു ആറ്റിങ്ങൾ പൊയ്കമുക്ക് സ്വദേശിനിയായ രേഷ്മയും അക്ഷയ് രാജുമായുള്ള വിവാഹം കഴിഞ്ഞത്. ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.