പുതുപ്പള്ളിയിൽ സഹതാപതരംഗം ഇല്ല; ബിജെപിക്ക് ശുഭപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

 | 
k surendran

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിന്ന് മറ്റു രണ്ടു മുന്നണികൾ ഒളിച്ചോടിയെന്നും എൻഡിഎ ശരിയായ ദിശയിലായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ഉമ്മൻ ചാണ്ടിക്ക് കിട്ടിയ പിന്തുണ മകന് കിട്ടാൻ പോകുന്നില്ലെന്നും പുതുപ്പള്ളിയിൽ സഹതാപതരംഗം ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം ഗുണം ചെയ്യുമെന്ന് ബിജെപിയുടെ പ്രതീക്ഷ. വികസന പ്രവർത്തനങ്ങൾ ഒന്നും പുതുപ്പള്ളിയിൽ കാണാനില്ലെന്നും വോട്ടേഴ്‌സിന് ഉമ്മൻ ചാണ്ടിയോടുണ്ടായത് വ്യക്തി ബന്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.