ഓണാഘോഷങ്ങൾക്ക് സമാപനം; പൂര നഗരിയിൽ ഇന്ന് പുലികളിറങ്ങും
Sep 1, 2023, 10:47 IST
| തൃശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് തൃശൂരിൽ ഇന്ന് പുലികളി നടക്കും. വൈകീട്ട് മൂന്നുമണിയോടെയാണ് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങുക.
വിവിധ പുലിമടകളിൽ കാലത്തു തന്നെ പുലികളുടെ ഒരുക്കം തുടങ്ങി. വിവിധ വർണങ്ങളിൽ പുലികളെ ഒരുക്കാൻ നിരവധി കലാകാരൻമാരും രംഗത്തുണ്ട്. പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്ന വിധം പുലികളെ ഒരുക്കുന്നതിലാണ് ഓരോ സംഘവും ശ്രദ്ധിക്കുന്നത്. പുലിക്കളി കാണാൻ പൂര നഗരിയിലേക്ക് ഇന്ന് ആയിരങ്ങൾ ഒഴുകിയെത്തും.