തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 | 
onam 2023


തലസ്ഥാന നഗരിയിൽ ഓണം വാരാഘോഷത്തിനു ഇന്ന് തുടക്കമാകും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഓണം വാരാഘോഷം നിശാഗന്ധിയിൽ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ ഫഹദ് ഫാസിലാണ് ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയും ചടങ്ങിൽ പങ്കെടുക്കും.

ജില്ലയിൽ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നിൽ ലേസർ ഷോയും അരങ്ങേറും. 

ഓണം ഒരുമയുടെ ഈണം എന്ന സന്ദേശത്തിൽ ഊന്നികൊണ്ടാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുക. ഇത്തവണത്തെ ഓണാഘോഷം വിപുലമാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സെപ്തംബർ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.