മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; മരിച്ച കുട്ടിയുമായി സമ്പർക്കമില്ല
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ നിലവിൽ ഐസിയുവിൽ തുടരുകയാണ്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത ആൾക്കാണ് രോഗലക്ഷണം.
അതേസമയം, നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടർ കുട്ടിയുെട മാതാപിതാക്കളുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചത്
മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദേശം നിർദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ എല്ലാവരോടും വീടുകളിൽ തുടരണം. സെക്കൻഡറി സമ്പർക്ക പട്ടിക കൂടി വൈകാതെ തയ്യാറാക്കും.