കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രം; അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

 | 
RAMESH CHENNITHALA

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രമായതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 19 വർഷം മുൻപുള്ള സ്ഥാനം മാത്രമാണ് ഇപ്പോൾ കിട്ടിയത്. ഒരു ചർച്ചയും നടത്താതെയാണ് ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തന്റെ വികാരം പാർട്ടിയെ അറിയിക്കും. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രിയങ്ക ​ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, കെസി വേണു​ഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. 39 അം​ഗ സമിതിയിയെയാണ് പ്രഖ്യാപിച്ചത്. സ്ഥിരം ക്ഷണിതാക്കളായി 13 പേരാണുള്ളത്. കനയ്യ കുമാർ, മനീഷ് തിവാരി, രമേശ് ചെന്നിത്തല തുടങ്ങിയവരാണ് സ്ഥിരം ക്ഷണിതാക്കൾ. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രത്യേക ക്ഷണിതാവാണ്. എകെ ആന്റണിയെ സമിതിയിൽ നിലനിർത്തി.