പിഎച്ച്ഡി പ്രബന്ധത്തിലെ പിഴവ്; വിശദീകരണവുമായി ചിന്താ ജെറോം

 | 
chintha

വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് പിഎച്ച്ഡി പ്രബന്ധത്തില്‍ തെറ്റായി രേഖപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പിഴവ് സാന്ദര്‍ഭികമാണ്. അക്കാഡമിക് രംഗത്തുള്ള പലരും തീസീസ് വായിച്ചിരുന്നു. അന്ന് പിഴവ് ശ്രദ്ധിക്കാതെ പോയി. 

നോട്ടപ്പിഴവാണ് സംഭവിച്ചത്. ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു. പുസ്തക രൂപത്തിലാക്കുമ്പോള്‍ പിഴവ് തിരുത്തും. ഓണ്‍ലൈന്‍ ലേഖനത്തിലെ ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ഉണ്ടായത്. അത് റഫറന്‍സില്‍ കാണിക്കും.

ചിലര്‍ തനിക്കു നേരെ വ്യക്തിപരമായ അധിക്ഷേപം നടത്തി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഉണ്ടായതായും ചിന്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു