ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

 | 
rain


സംസ്ഥാനത്ത് രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തീരമേഖലകളിൽ ഉള്ളവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

സെപ്റ്റംബർ ആദ്യവാരം അറബിക്കടലിൽ കാലവർഷക്കാറ്റുകൾ സജീവമായി തുടങ്ങും. ഇതോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥനിരീക്ഷ കേന്ദ്രം കരുതുന്നത്.