വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല; സുപ്രിം കോടതി

 | 
marraige


വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.