പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കെ സുരേന്ദ്രൻ

 | 
k surenran


പുതുപ്പള്ളിയിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാഷ്ട്രീയ തിരഞ്ഞെടുപ്പാക്കി മാറ്റാൻ കോൺഗ്രസും സിപിഐഎമ്മും ശ്രമിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

ആരോപണങ്ങൾക്ക് പുതുപ്പള്ളിയിൽ മറുപടി പറയാൻ സിപിഐഎം തയ്യാറായില്ലെന്ന് സുരേന്ദ്രൻ വിമർശിച്ചു. വികസനം ചർച്ച ചെയ്യാതെ ഉമ്മൻ ചാണ്ടിയെക്കുറിച്ച് സംസാരിക്കരുതെന്ന് മാത്രമാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. കോൺഗ്രസ്- സിപിഐഎം ഒത്തുതീർപ്പ് രാഷ്ട്രീയമാണ് പുതുപ്പള്ളി ചർച്ച ചെയത്‌തെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പുതുപ്പള്ളിയിൽ പോളിങ് പുരോഗമിക്കുകയാണ്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസും കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാർത്ഥിയായി ലിജിൻ ലാലുമാണ് മത്സരിക്കുന്നത്.