ആവേശത്തിൽ പുതുപ്പള്ളി; പരസ്യപ്രചാരണം അവസാന ലാപ്പിൽ

 | 
puthupalli

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. പാമ്പാടിയിലാണ് കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.

പരസ്യപ്രചാരണം അവസാന ലാപ്പിലെത്തുബോൾ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നല്ല ആത്മവിശ്വാസത്തിലാണ്. അവസാന നിമിഷത്തിലും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. വലിയ ആവേശം നൽകുന്ന റോഡ‍് ഷോകളുമായി സ്ഥാനാർത്ഥികളും പ്രവർത്തകരും പുതുപ്പള്ളിയിൽ നിറഞ്ഞുനിൽക്കുകയാണ്. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും എൻ‍ഡിഎയും.