രാഹുൽ​​ ​ഗാന്ധി ഏപ്രിൽ മൂന്നിന് എത്തും; പത്രികാ സമർപ്പണവും റോഡ് ഷോയും അന്ന്

 | 
rahul

വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. അന്നുതന്നെ നാമനിർദേശപത്രിക സമർപ്പിക്കുന്ന അദ്ദേഹം തുടർന്ന് റോഡ്‌ഷോയും നടത്തും. മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റിൽ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നൽകുക.

പത്രികാസമർപ്പണത്തിന് പിന്നാലെ തിരിച്ചുപോകുന്ന രാഹുൽ, പിന്നീട് തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പ്രചാരണത്തിന് വയനാട്ടിലെത്തുക. കേരളത്തിൽ ഏപ്രിൽ 26-ന് രണ്ടാംഘട്ടത്തിലാണ് പോളിങ്.

ഏപ്രിൽ നാലാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വയനാട്ടിൽ സി.പി.ഐ. നേതാവ് ആനി രാജയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് രാഹുലിന്റെ മറ്റൊരു എതിരാളി.

കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളിൽ ഏപ്രിൽ 26-ന് വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.