രാഹുൽഗാന്ധി സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കും; അജയ് റാണി
Aug 18, 2023, 17:23 IST
| ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. വാരണാസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി താൽപര്യം പ്രകടിപ്പിച്ചാൽ എല്ലാ പാർട്ടി പ്രവർത്തകരും പ്രിയങ്കയുടെ വിജയത്തിനായി ശ്രമിക്കുമെന്നും അജയ് റായ് വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ അന്തിമ തീരുമാനം കൈകൊള്ളേണ്ടത് ദേശീയ നേതൃത്വമാണ്. 2024 ഏപ്രിൽ, മെയ് മാസങ്ങളിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.