ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച് ആർഎസ്എസ് അം​ഗം

 | 
Amit Malaviya

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആർഎസ്എസ് അംഗം ശന്തനു സിൻഹ. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബംഗാളിലെ പാർട്ടി ഓഫിസുകളിലും വച്ച് അമിത് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. ശന്തനുവിനെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ശന്തനുവിന്റെ ആരോപണം വ്യാജമാണമെന്നും തന്നെ അപകീർത്തിപ്പെടുത്തകയാണ് ലക്ഷ്യമെന്നും അമിത് മാളവ്യ പറഞ്ഞു.

അമിത് മാളവ്യക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. അമിത് മാളവ്യക്കെതിരായ ആരോപണങ്ങൾ തങ്ങൾ ഉന്നയിച്ചതല്ലെന്നും ആർഎസ്എസ് നേതാവ് ശന്തനു സിൻഹ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

എല്ലാ പാർട്ടി പദവികളിൽ നിന്നും അമിത് മാളവ്യയെ പുറത്താക്കണം. സ്വാധീനം ചെലുത്താൻ കഴിയുന്ന പദവികളാണ് അദ്ദേഹം വഹിക്കുന്നത്. ആ പദവികളിൽ തുടരുന്നിടത്തോളം സ്വതന്ത്രമായ അന്വേഷണമോ നീതി നിർവഹണമോ നടപ്പാവില്ലെന്നും കോൺഗ്രസ് ആരോപിച്ചു.