റഷ്യൻ ചാന്ദ്രദൗത്യം പരാജയപ്പെട്ടു; ലൂണ 25 ചന്ദ്രനിൽ തകർന്നു വീണു

 | 
LOONA 25

റഷ്യൻ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ 25 ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നു. ഇന്ത്യയുടെ ചന്ദ്രയാൻ 3 ന്  മുൻപ് ചന്ദ്രനിലിറക്കാൻ റഷ്യ വിക്ഷേപിച്ച പേടകമാണ് തകർന്നത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്.  ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ വന്ന പിഴവാണ് പേടകം തകരാൻ കാരണം. 

ആഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. അതിനിടെയാണ് പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതിക പ്രശ്നമുണ്ടായെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇവര്‍ ലാന്‍ഡിംഗിന് പ്രശ്‌നങ്ങളുള്ളതായി സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു.