സിനിമയ്ക്കായി തയ്യാറാക്കിയ സെറ്റില്‍ അനുമതിയില്ലാതെ സീരിയല്‍ ഷൂട്ടിംഗ്; മഴവില്‍ മനോരമയ്‌ക്കെതിരെ സംവിധായകന്‍
സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പള്ളിയുടെ സെറ്റില്‍ അനുമതിയില്ലാതെ സീരിയല്‍ ഷൂട്ട് ചെയ്തു. പള്ളിമണി എന്ന സിനിമയുടെ ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റിലാണ് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടന്നത്. ഇവിടെ ചിത്രീകരിച്ച ഭാഗം സീരിയലിന്റെ പ്രമോയില്‍ പ്രത്യക്ഷപ്പെട്ടതോടെ എപ്പിസോഡ് സംപ്രേഷണം ചെയ്യരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പള്ളിമണി എന്ന ചിത്രത്തിന്റെ സംവിധായകനും കലാസംവിധായകനുമായ അനില്‍ കുമ്പഴ.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മിച്ച സെറ്റിലാണ് അനധികൃതമായി സീരിയല്‍ ഷൂട്ട് ചെയ്തത്. 40 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ഈ സെറ്റ് നിര്‍മിച്ചത്. അനില്‍ കുമ്പഴ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൊറര്‍ പ്രമേയവുമായി എത്തുന്ന പള്ളിമണി. നാലു ദിവസം ഷൂട്ട് ഷിഫ്റ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സെറ്റില്‍ കയറി ഷൂട്ട് ചെയ്തത് കണ്ണുനിറയുന്ന കാര്യവും തെമ്മാടിത്തരവുമാണെന്ന് അനില്‍ കുമ്പഴ ഫെയിസ്ബുക്കില്‍ കുറിച്ചു.
മഴവില്‍ മനോരമയില്‍ വരുന്ന സീരിയല്‍ ആണ് ചങ്ക് തകരുന്ന പരിപാടി ചെയ്തത്. സീരിയല്‍ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുത് എന്നു മാത്രമാണ് ബന്ധപ്പെട്ടവരോട് എനിക്ക് പറയാനുള്ളത്. ചെയ്താല്‍ ഇതില്‍ നീതി തേടി ഏതറ്റംവരെയും ഞാനും പോകുമെന്നും അനില്‍ കുമ്പഴ കുറിക്കുന്നു.
പോസ്റ്റ് വായിക്കാം
ഇതു ശരിക്കും തുളസിക്കല്ല പ്രഹരം ഞങ്ങളുടെ സ്വപനങ്ങള്‍ക്ക് ഏറ്റ പ്രഹരമാണ് .....
നാലു ദിവസം ഷൂട്ട് ഷിഫ്റ്റ് ചെയ്തപ്പോള്‍ പെര്‍മിഷന്‍ ഇല്ലാതെ ഞങ്ങള്‍ കഷ്ടപ്പെട്ടു ഉണ്ടാക്കിയ സെറ്റില്‍ കയറി ഷൂട്ട് ചെയ്തത് ശരിക്കും കണ്ണു നിറയുന്ന കാര്യമാണ് ... നിങ്ങള്‍ ചെയ്തത് തെമ്മാടിത്തരവുമാണ് ... മഴവില്‍ മനോരമയില്‍ വരുന്ന ഒരു സീരിയല്‍ ആണ് ഈ ചങ്കുതകര്‍ന്നു പോകുന്ന പരിപാടി ചെയ്തത് ...
സീരിയല്‍ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുത് എന്നു മാത്രമാണ് ബന്ധപ്പെട്ടവരോട് എനിക്ക് പറയാനുള്ളത് ചെയ്താല്‍ ഇതില്‍ നീതി തേടി ഏതറ്റംവരെയും ഞാനും പോകും ....
പ്രിയപ്പെട്ട സീരിയലിന്റെ സംവിധായകനോട് ഒരു വാക്ക് ഞങ്ങളുടെ സ്വപനം ഒന്നു യാഥാര്‍ത്ഥ്യമായിക്കൊട്ട് അതു കഴിഞ്ഞ് വേണമായിരുന്നു ഈ തെമ്മടിത്തരം കാണിക്കുന്നത് ...