ചന്ദ്രയാനെ കുറിച്ചുള്ള ട്രോൾ ചിത്രം പങ്കുവെച്ചു; നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനം

 | 
PRAKASH RAJ

ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ട്രോൾ ചിത്രം പങ്കുവെച്ച പ്രാകാശ് രാജിനെതിരെ രൂക്ഷ വിമർശനം. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് 'X'ൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. എന്നാൽ താരത്തിന്റെ പരിഹാസം ഇന്ത്യയുടെ ദൗത്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനങ്ങളാണെത്തുന്നത്. രാഷ്ട്രീയവിഷയമല്ല ഇത് ദേശീയ വിഷയമാണെന്നും നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്.

'താങ്കൾ മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്താൽ ഐഎസ്ആർഒയുടെ കഠിനയത്നത്തെയാണ് പരിഹസിച്ചിരിക്കുന്നത്, ഇത് ബിജെപിയുടെ മിഷനല്ല, ഇന്ത്യയുടേതാണ്'. 'നിങ്ങളുടേത് അന്ധമായ രാഷ്ട്രീയ വിരോധമാണ്, ട്രോളുന്നത് ദേശീയതയെയാണ്', എന്നും പലരും പ്രതികരിച്ചു.