പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം

 | 
puthupalli


കോട്ടയം: പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തോടെയുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു.  ഇന്ന് നിശബ്ദ പ്രചാരണം. അവസാന നിമിഷത്തിലും വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. നാളെയാണ് വോട്ടെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവരടക്കം ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികൾ ഇന്ന് രാവിലെ വിതരണം ചെയ്യും. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. ബസേലിയോസ് കോളേജിന് ഇന്ന് മുതൽ വോട്ടെണ്ണൽ നടക്കുന്ന എട്ടാം തീയതി വരെ അവധിയായിരിക്കും. പോളിങ് സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി നൽകിയിട്ടുണ്ട്.