സോണിയാ ഗാന്ധി ആശുപത്രിയിൽ

 | 
soniya gandhi

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണിയാ ഗാന്ധിക്ക് കുറച്ചുകാലമായി ശ്വാസകോശ അണുബാധയുണ്ടെന്നും പതിവ് പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച്ച വൈകീട്ടോടെയാണ് ഡൽഹിയിലെ സർ ഗംഗരാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന ഇൻഡ്യാ മുന്നണി യോഗത്തിൽ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു.