സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; മാപ്പപേക്ഷയുമായി അധ്യാപിക

 | 
up

ഉത്തർപ്രദേശിൽ സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെതല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് മുസഫർ നഗർ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗി പറഞ്ഞു. മതപരമായ കാരണങ്ങൾ കൊണ്ടല്ല ഇത്തരം ഒരു നിർദ്ദേശം നൽകിയത് എന്നും അധ്യാപിക പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് അധ്യാപിക  മാപ്പപേക്ഷിച്ചത്.

 കുട്ടിയുടെ അച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തെങ്കിലും ഇവർക്കെതിരെ നിസ്സാര വകുപ്പുകളോടെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഐപിസി 323,504 എന്നീ വകുപ്പുകളാണ് നിലവിലുള്ളത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണിവ.കുട്ടിയുടെ പിതാവിൻറെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അധ്യാപികയെ ചോദ്യം ചെയ്യുന്ന അടക്കമുള്ള നടപടികൾ വൈകുകയാണ്. അധ്യാപികക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്നാണ് സൂചന.

അതേസമയം സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മുസാഫർനഗർ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷ്ണുദത്ത് എന്നയാളാണ് പരാതി നൽകിയത്. കുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കാട്ടിയാണ് കേസ്.