സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്ന് മാറ്റണമെന്ന് കെ.സുരേന്ദ്രൻ

 | 
k surendran

സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ൽ പ്രമോദ് മഹാജൻ ഉണയിച്ചതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി. -ആർ.എസ്.എസ്. പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമാണം നടന്നത്. സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിത്. പാനൂർ ബോംബ് സ്‌ഫോടനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണം. മുഖ്യമന്ത്രി മൗനം വെടിയണം. 

ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാർഥി വി. മുരളീധരന്റെ വാഹനം തടഞ്ഞു. ഡി.വൈ.എഫ്‌.ഐ. പ്രവർത്തകരാണ് പ്രതികളെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.