തൃശൂരിൽ സുരേഷ് ​ഗോപിക്ക് വൻ ലീഡ്; കെ മുരളീധരൻ മൂന്നാം സ്ഥാനത്ത്

 | 
suresh gopi

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ​ഗോപിക്ക് വൻ ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിട്ടതിനു ശേഷമാണ് സുരേഷ് ​ഗോപി ലീഡ് ഉയർത്തിയത്. ബി.ജെ.പി. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. എൽ.ഡി.എഫിന്റെ വി.എസ്. സുനിൽകുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. 2019-ലും സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.