തുവ്വൂരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേത്; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി

 | 
thuvvur murder

മലപ്പുറം തുവ്വൂരിനു സമീപം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ സുജിതയുടേത്. സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട് വിഷ്ണു എന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിഷ്ണുവിന് പുറമേ, ഇയാളുടെ സഹോദരങ്ങളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപം റെയിൽവേ പാളത്തിനടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം മുഴുവനായി പുറത്തെടുക്കാനായിട്ടില്ല. ഇന്നലെ രാത്രി ഒൻപതിനാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. 

കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയെ കഴിഞ്ഞ 11നാണ് കാണാതായത്.പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുന്നു എന്നു പറഞ്ഞാണ് 11ന് സുജിത വീട്ടിൽ നിന്നിറങ്ങിയത്. ഇതിനു പിന്നാലെയാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത് .

ഈ മാസം 11ന് രാവിലെയായിരുന്നു കൊലപാതകം നടത്തിയത്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിട്ടു. കൊലയെ കുറിച്ച് അച്ഛനു സൂചന ലഭിച്ചിരുന്നതായും വിഷ്ണു മൊഴിനൽകി. കൊലയ്ക്കു ശേഷം ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു