കേന്ദ്രസർക്കാർ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു; മുഖ്യമന്ത്രി

 | 
PINARAYI VIJAYAN

കൊച്ചി:  കേന്ദ്രസർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്ട്ടിക്കുകയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രനയങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനത്ത്‌ പൊതുവിതരണ സമ്പ്രദായം ശക്തമായി പിടിച്ചു നിൽക്കുകയാണ്. പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ കൺസ്യൂമർ ഫെഡ് ഓണചന്തസംസ്ഥാന സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ്. കേരളത്തിൽ വിലക്കയറ്റ തോത് ദേശീയ ശരാശരിയിലും കുറവാണ്‌. ഓണ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഓണച്ചന്തകൾക്ക് സാധിക്കുന്നുണ്ട്. ജനങ്ങൾക്ക് അത് ഏറെ ആശ്വാസകരമാണ്. ഭക്ഷ്യോത്പാദനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞു. നിലവിൽ കേന്ദ്രസർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം സൃഷ്‌ടിക്കുകയാണ്. ചില മാധ്യമങ്ങൾ വസ്‌തുതകൾ വളച്ചൊടിക്കുകയാണ്. നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ താഴ്ത്തിക്കെട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം. വിലക്കയറ്റത്തിനൊപ്പം പലിശ ഭാരം കൂടി കേന്ദ്രം അടിച്ചേൽപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു