മുഖ്യമന്ത്രി മാധ്യമങ്ങളെ പേടിച്ച് ഒളിച്ചു നടക്കുന്നു; വി ഡി സതീശൻ

 | 
V D SATHEESAN

മുഖ്യമന്ത്രി പിണറായി വിജയന്റെ വായടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെതെന്ന് വി ഡി സതീശൻ. മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനെന്നും വി ഡി സതീശൻ പരിഹസിച്ചു. പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ജനങ്ങളെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമൊക്കെ ഭയമാണെന്ന് വി ഡ‍ി സതീശൻ പറഞ്ഞു. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരില്ല. അധികാരം തലക്ക് പിടിച്ച ആളാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് മന്ത്രി അമിത അധികാരങ്ങൾ കയ്യാളുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘത്തിന് നേതൃത്വം നൽകുന്നത് റിയാസാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തി അത് ചോദ്യം ചെയ്യുന്നവർക്കെതിരെ പൊലീസിനെയും വിജിലൻസിനെയും വിട്ട് ഭീഷണിപ്പെടുത്തുകയാണ്. ആ രീതി ഇനി നടക്കില്ല. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.