കുടുംബാംഗങ്ങൾക്കെതിരായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം; വി ഡി സതീശൻ

 | 
v d satheesan

കുടുംബാംഗങ്ങൾക്കെതിരായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണങ്ങളല്ല, ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. മാസപ്പടി ഉൾപ്പെടെ നിരവധിയായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിട്ടും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അങ്ങനെ സംസാരിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ പാർട്ടിയിലുള്ളവരാണ് യുഡിഎഫിനെ സംവാദത്തിന് വിളിക്കുന്നത്. എന്തിനാണ് സംവാദത്തിന് പോകുന്നതെന്നും വി ഡി സതീശൻ പ്രതികരിച്ചു.

മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ  സിപിഐഎം ഉയർത്തുന്ന ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മാത്യു കുഴൽനാടൻ ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പാർട്ടി സംരക്ഷിക്കും. ഡിവൈഎഫ്‌ഐ തടഞ്ഞാൽ കോൺഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.