കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി

 | 
arifmuhamad

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചട്ടവിരുദ്ധമാണെന്നവാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 

കഴിഞ്ഞ ഒക്ടോബറിലാണ് സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇക്കാര്യം സര്‍വകലാശാലയെയും 91 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ അറിയിച്ചിരുന്നു. പിന്നാലെ ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. 

സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നവര്‍ക്കെതിരെയായിരുന്നു നടപടിയെടുത്തത്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 11 പേരും നാലു വകുപ്പു മേധാവികളുമായിരുന്നു യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.