മാസപ്പടി വിവാദം; ഒന്നും മറച്ചുവെക്കാനില്ല, എന്തു വേണമെങ്കിലും പരിശോധിക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Aug 17, 2023, 17:46 IST
|
മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും എന്ത് വേണമെങ്കിലും പരിശോധിക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നും പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തിൽ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിച്ചതാണെന്ന് മന്ത്രി വ്യക്തമാക്കിയത്.