മാത്യുവിനെതിരായ നീക്കം രാഷ്ട്രീയ പക പോക്കലാണ്; എം എം ഹസൻ

 | 
m m hassan

മാത്യു കുഴൽനാടനെതിരായ നീക്കം രാഷ്ട്രീയ പക പോക്കലാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയെന്ന് അദ്ദേഹം പരിഹസിച്ചു. മാത്യു കുഴൽനാടനെതിരെ ശര വേഗത്തിലാണ് അന്വേഷണം നടക്കുന്നത്. കുഴൽനാടനെതിരായ നീക്കം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അന്വേഷണം നേരിടാൻ തയ്യാറെന്ന് മാത്യു തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന് എതിരായ നടപടിയെന്ന് എല്ലാവർക്കും അറിയാമെന്നും എം.എം ഹസൻ വ്യക്തമാക്കി.


മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ പാർട്ടി സെക്രട്ടറിക്ക് എന്ത് ബാധ്യതയാണുള്ളത്. പിണറായി മോദി മോഡൽ നടപ്പിലാക്കുകയാണ്. മാത്യുവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ എന്ത് കൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.