തന്റെയും ജയസൂര്യയുടെയും പ്രതികരണത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ല; കൃഷ്ണ പ്രസാദ്

 | 
krishna prasadh


മന്ത്രിമാരെ വേദിയിലിരുത്തി നടൻ ജയസൂര്യ നടത്തിയ വിമർശനത്തിൽ വിവാദം വേണ്ടെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കർഷകർക്ക് അർഹതപ്പെട്ടവർക്ക് നൽകാൻ സർക്കാർ തയ്യാറാകണം. ജയസൂര്യ പ്രതികരിച്ചത് നാട്ടിലെ മുഴുവൻ കർഷകർക്കും വേണ്ടിയാണെന്നും കൃഷ്ണപ്രസാദ് പ്രതികരിച്ചു.


തന്റെയും ജയസൂര്യയുടെയും പ്രതികരണത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ല. തനിക്ക് പൈസ ലഭിച്ചത് വായ്പയായിട്ടാണെന്നും കൃഷ്ണപ്രസാദ് കൂട്ടിച്ചേർത്തു. കർഷകരുടെ വിഷയത്തിൽ രാഷ്ട്രീയം പറയേണ്ടതില്ല. കേരളത്തിലെ എല്ലാ മനുഷ്യരും അവരുടേതായ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരാണ്. കേരളത്തിലെ കർഷകരിൽ ബഹുഭൂരിപക്ഷവും ഇടതുപക്ഷ ചായിവുള്ളവരാണ്. തന്റെയും ജയസൂര്യയുടെയും മാത്രം രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. നിരവധി സാമൂഹിക ഇടപെടലുകൾ നടത്തുന്ന മനസാക്ഷിയുള്ള വ്യക്തിയാണ് ജയസൂര്യ. അദ്ദേഹം ആ മനസാക്ഷി കൊണ്ടാണ് ഇതിൽ ഇടപെട്ടത്. അത് രാഷ്ട്രീയം നോക്കിയല്ല. തന്നെ എപ്പോൾ കണ്ടാലും അദ്ദേഹം സംസാരിക്കുന്നത് പോലും കൃഷിയെ കുറിച്ചാണ്. കൃഷ്ണപ്രസാദ് പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇതുവരെ താൻ പോയിട്ടില്ലെന്നും കാർഷിക വൃത്തിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും കൃഷ്ണപ്രസാദ് വിവാദങ്ങളോടുപ്രതികരിച്ചു. മഞ്ഞകണ്ണോടുകൂടി നോക്കുന്നവർക്ക് എല്ലാം മഞ്ഞയായേ കാണൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.