ഓണസദ്യയുണ്ട് ഉയിരും ഉലകവും; ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേശ് ശിവൻ

 | 
UYIR,ULAK

തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും മക്കളുടെ ആദ്യ ഓണ ചിത്രം പങ്കുവെച്ച് താരം. ഉയിരിന്റെയും ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്നേശ് ചിത്രം പങ്കുവെച്ചത്. രണ്ടുകുട്ടികൾക്കും നയൻസും വിക്കിയും സദ്യ വരിക്കൊടുക്കുന്ന ചിത്രവും പോസ്റ്റിലുണ്ട്.

'ഞങ്ങളുടെ വളരെ മനോഹരവുമായ ജീവിതത്തിൽ നിന്ന് എല്ലാവർക്കും ഓണാശംസകൾ നേരുന്നു, എന്റെ ഉയിർ ഉലകിനൊപ്പമുള്ള, ഓണാഘോഷങ്ങൾ ഇവിടെ ആരംഭിക്കുന്നു,' എന്നാണ് പോസ്റ്റിൽ കുറിച്ചത്. നിരവധിപേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചിരിക്കുന്നത്. ഉയിർ രുദ്രൊനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നാണ് കുട്ടികളുടെ പേര്.