കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; ബിഡിജെഎസ് എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

 | 
Thushar

കോട്ടയത്തും ഇടുക്കിയിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സം​ഗീത വിശ്വനാഥനുമാണ് സ്ഥാനാർത്ഥികൾ.  ചാലക്കുടി, മാവേലിക്കര സ്ഥാനാർഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണു മത്സരിക്കുന്നത്.

ഇതോടെ എൻഡിഎയിൽ ബിഡിജെഎസ് മത്സരിക്കുന്ന എല്ലാ സീറ്റിലെയും സ്ഥാനാർത്ഥികൾ ആരെന്ന് വ്യക്തമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഇത്തവണ വയനാട് സീറ്റ് ബിജെപിക്കു വിട്ടുനൽകിയാണു കോട്ടയത്ത് മത്സരിക്കുന്നത്. 

ആലത്തൂർ സീറ്റിനു പകരമായാണ് ചാലക്കുടിയിൽ ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയിലെ സ്ഥാനാർഥിയായ  സംഗീത വിശ്വനാഥൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്എൻഡിപി യോഗം വനിതാ സംഘം സെക്രട്ടറിയുമാണ്.