തുവ്വൂർ സുജിത കൊലപാതകം; പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി

 | 
THUVOOR SUJITHA MURDER


കോഴിക്കോട്: തുവ്വൂർ സുജിതയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയപ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു, പിതാവ് മുത്തു, സഹോദരൻ ജിത്തു, ഷിഹാൻ എന്നിവരെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയപോലെ തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ, അതിനുശേഷം ബോധം നഷ്ടപ്പെട്ട യുവതിയെ ജനലിലൂടെ ഇട്ട് വലിച്ച് മരണം ഉറപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം കയ്യും കാലുകളും കെട്ടി പ്ലാസ്റ്റിക് കവറിലാക്കി വീടിന് അഞ്ച് കിലോമീറ്റർ അകലെ കുഴിച്ചുമൂടുകയാണ് ചെയ്തത് എന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. യുവതി ധരിച്ചിരുന്ന ആഭരണങ്ങൾ കവർന്നിരുന്നു. ആഭരണങ്ങൾ പ്രതിയായ വിഷ്ണു തുവ്വൂരിലെ രണ്ട് സ്വർണ കടയിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയും പണം നാല് പേർ ചേർന്ന് വീതിച്ചെടുക്കുകയും ചെയ്തു. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടേയും കരവാർകുണ്ട് സിഐയുടേയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്.

തെളിവെടുപ്പിനെത്തിച്ച പ്രതികൾക്ക് നേരെ നാട്ടുക്കാർ കയ്യേറ്റ ശ്രമം നടത്തി. പ്രതികളെ സംരക്ഷിക്കാം ചിലർ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിച്ചിരുന്നു നാട്ടുകാരുടെ പ്രതിഷേധം. 

യുവതിയെ വിഷ്ണു കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സുജിത അല്ലാതെ മറ്റൊരു സ്ത്രീ ആയിരുന്നുവെങ്കിലും വിഷ്ണുവും കൂട്ടാളികളും കൊലപ്പെടുത്തുമായിരുന്നുവെന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണമെന്തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കു വിധേയമാക്കും. ഇന്നത്തെ തെളിവെടുപ്പിലൂടെ പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളിൽ നിന്ന് കൃത്യമായ തെളിവുകൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സംവത്തിൽ കപ്പടുത്താൽ പ്രതികൾ ഇല്ല എന്നാണ് പോലീസിന്റെ നിഗമനം.