'സസ്‌പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍'; പ്രകോപന പോസ്റ്റുകളുമായി ബസ് മുക്കി സസ്‌പെന്‍ഷനിലായ ഡ്രൈവര്‍
പൂഞ്ഞാറില്‍ ബസ് വെള്ളക്കെട്ടില്‍ ഇറക്കി സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ മേലധികാരികള്‍ക്കെതിരെ ഫെയിസ്ബുക്ക് പോസ്റ്റുകളുമായി രംഗത്ത്. ജയനാശാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എസ്.ജയദീപാണ് സംഭവത്തിന് ശേഷം ഫെയിസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനായാണ് താന്‍ ബസ് മുന്നോട്ടു കൊണ്ടുപോയതെന്നും പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ബസ് അകപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യം ന്യായീകരിക്കുന്നതിനായി ബസിനുള്ളില്‍ നിന്നുള്ള വീഡിയോയും ജയദീപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഐഎന്‍ടിയുസി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റാണ് ജയദീപ്. മുന്‍പു നിരവധി തവണ സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുള്ള ഇയാള്‍ ഒരാളെ വീട്ടില്‍ കയറി വെടിവെച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നും സസ്‌പെന്‍ഷനിലായിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ എന്നെ സസ്‌പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ... എന്നാണ് ഒരു പോസ്റ്റ്.
ഞാന്‍ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയനാശാന്‍; വീഡിയോ
കാവുംകണ്ടം ജയനാശാനെ ലോക ഹിറ്റാക്കിത്തന്ന എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും , കൂട്ടുകാര്‍ക്കും നന്ദിയുടെ വാടാമലരുകള്‍ എന്നും സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ എന്നുമുള്ള പോസ്റ്റുകളും ഇയാള്‍ ചെയ്തിട്ടുണ്ട്.
കാവുംകണ്ടം ജയനാശാന് ജീവിക്കാന്‍ അറിയാവുന്ന തൊഴിലാണിത് എന്ന പേരില്‍ തെങ്ങില്‍ കയറി തേങ്ങയിടുന്ന വീഡിയോയും പിതാവിന്റെ മുടിവെട്ടുന്ന വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് അപായമുണ്ടാക്കുന്ന വിധത്തില്‍ വെള്ളത്തിലൂടെ ബസ് ഓടിക്കുകയും ബസിന് കേടു വരുത്തുകയും ചെയ്തതിനാണ് ഡ്രൈവറായ ജയദീപിനെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഞാന്‍ ധീരതയോടെ യാത്രക്കാരെ രക്ഷിക്കുകയാണ് ചെയ്തതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയനാശാന്‍; വീഡിയോ