പുതുപ്പള്ളിക്ക് പുതിയ ചരിത്രദിനമാണ് ഇന്ന്; വോട്ട് രേഖപ്പെടുത്തി ജെയ്ക് സി തോമസ്

 | 
jeyk c thomas

കോട്ടയം: പുതുപ്പളളി ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണർക്കാട് എൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. മണർക്കാട് പളളിയിലെത്തി തന്റെ പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്.

വിക​സന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് ആണെന്ന് ജെയ്ക് സി തോമസ് ഇന്ന് പ്രതികരിച്ചിരുന്നു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കും. പുതുപ്പളളിക്ക് പുതിയ ചരിത്ര ദിനമാണിന്ന്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും വിധിയെഴുത്ത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ചാണ്ടി ഉമ്മന്റെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യുഡിഎഫ് തയ്യാറാണോ എന്നും ജെയ്ക് ചോദിച്ചു. കോൺ​ഗ്രസ് നേതാക്കൾ തന്നെയാണ് ഓഡിയോ ചോർത്തിയതെന്നും ജെയ്ക് ആരോപിച്ചു.