ഇന്ന് ചിങ്ങം ഒന്ന്; മലയാളികൾക്കിനി പ്രതീക്ഷയുടെ പുതുവർഷം

 | 
chingam 1

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ ആദ്യദിനമായ ഈ ദിവസം മലയാളി കർഷകദിനമായും ആഘോഷിക്കുന്നു. ഇനി ഓണവെയിലിന്റെ നാളുകൾ.
കേരളത്തിന്റെ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ പുതുക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്. 

കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസപ്പുലരിയോടെ പിറവിയെടുക്കുന്നത്. മലയാളികൾക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തുത്സവത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണത്. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് പത്തായങ്ങളിൽ നിറച്ചിരുന്ന സമ്പന്നതയുടെ മാസമായിരുന്നു പഴമക്കാരെ സംബന്ധിച്ച് ചിങ്ങമാസം. എന്നാൽ ഇന്ന് കൃഷിയും കർഷകനും കാർഷിക സംസ്കാരവുമെല്ലാം പഠന വിഷയങ്ങൾ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കേരളത്തിന്റെ കാർഷിക സംസ്കാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഈ ചിങ്ങദിനം ഓർമപ്പെടുത്തുന്നത്.