പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചു; റിട്ട.റെയിൽവേ പോലീസ് ഉദ്യോ​ഗസ്ഥന് 75 വർഷം കഠിനതടവ്

 | 
pocso

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ. 

കൊടുമൺ വില്ലേജിൽ  ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. 11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.