അപ്പയില്ലാത്ത വോട്ടെടുപ്പ്; വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

 | 
chandi umman

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പളളി ജോർജിയൻ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. അമ്മ മറിയാമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.  രാവിലെ പുതുപ്പളളി പളളിയിലും പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.

അപ്പയില്ലാത്ത വോട്ടെടുപ്പ് ആണ് ഇത്തവണത്തേത് എന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ആഹ്ലാദമാണ് ഇന്ന്. എല്ലാ തവണയും അപ്പയുണ്ടായിരുന്നു. ഇത്തവണയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയ്ക്ക് ഈ മണ്ഡലത്തിലെ ഓരോ മനുഷ്യരും കുടുംബമായിരുന്നു. വികസനവും കരുതലുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തലായിരിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.