ബഹ്റൈനിൽ വാഹനാപകടം; നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു

 | 
ACCIDENT


ബഹ്റൈനിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ജീവനക്കാരാണ് മരിച്ചത്. സംഘം സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.