കോഹ്ലിക്കും രോഹിത്തിനും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും

 | 
ravindra jadeja

വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലിൽ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കൽ തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനം പുറത്തെടുക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മുമ്പ് മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീൽഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.