ഗ്യാലറിയില്‍ പോയ പന്ത് ഇനി വേണ്ട;ഐപിഎല്ലില്‍ പുതിയ നിയമവുമായി ബി.സി.സി.ഐ

കോവിഡ് വ്യാപനത്തെതുടര്ന്ന് മാറ്റിവച്ചിരുന്ന ഐ.പി.എല് മത്സരങ്ങള് വീണ്ടും ആരംഭിക്കാനിരിക്കേ പുതിയ നിയമാവലിയുമായി ബി.സി.സി.ഐ.
 | 
ഗ്യാലറിയില്‍ പോയ പന്ത് ഇനി വേണ്ട;ഐപിഎല്ലില്‍ പുതിയ നിയമവുമായി ബി.സി.സി.ഐ

കോവിഡ് വ്യാപനത്തെതുടര്‍ന്ന് മാറ്റിവച്ചിരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കാനിരിക്കേ പുതിയ നിയമാവലിയുമായി ബി.സി.സി.ഐ. ഗ്യാലറിയിലേക്ക് പന്ത് എത്തിയാല്‍ പിന്നീട് അത് ഉപയോഗിക്കില്ല എന്നതാണ് ബി.സി.സി.ഐ യുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. പന്ത് ഗ്യാലറിയില്‍ പോയാല്‍ അത് വീണ്ടും ഉപയോഗിക്കാതെ പുതിയ പന്തിലാകും കളി തുടരുക. ഗ്യാലറിയിലേക്ക് എത്തിയ പന്ത് അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റും. അതിന് പകരമായി ബോള്‍ ലൈബ്രറിയില്‍ നിന്ന് പുതിയ പന്ത് ഉപയോഗിച്ച് കളിതുടരും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങളാണ് ബി.സി.സി.ഐ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ബൗളര്‍മാരുടെ കാര്യത്തില്‍ തലവേദന സൃഷ്ടിക്കുന്നതാണ് നിയമങ്ങള്‍. യുഎഇയില്‍ വച്ചുനടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19നാണ് പുനരാരംഭിക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ സ്‌റ്റേഡിയത്തിന് പുറത്തേക്കോ, സ്റ്റാന്‍ഡിലേക്കോ പോകുന്ന പന്തുകള്‍ അമ്പയര്‍മാര്‍ തന്നെ സാനിറ്റൈസ് ചെയ്ത് വീണ്ടും കളിയില്‍ ഉപയോഗിക്കുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്