ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് കോവിഡ്; മൂന്ന് പേര്‍ ഐസോലേഷനില്‍

 | 
Ravi
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരിശീലക സംഘത്തിലെ മറ്റ് മൂന്നുപേര്‍ കൂടി ഐസോലേഷനിലായി. ശാസ്ത്രിയുമായി സമ്പര്‍ക്കത്തിലായ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയാണ് ഐസോലേഷനില്‍ പ്രവേശിപ്പിച്ചത്. 

മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരുടെ ഐസോലേഷന്‍. വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്നതിനിടെയാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. 

ടീമിലെ മറ്റംഗങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇവരെല്ലാവരും നെഗറ്റീവാണ്. അതുകൊണ്ട് നാലം ദിവസത്തെ മത്സരം തടസപ്പെടില്ലെന്നും ബിസിസിഐ വ്യക്തമാക്കി.