വാലറ്റത്ത് പൊരുതി ഷമിയും ബുംറയും, ഇംഗ്ലണ്ടിന് ജയിക്കാൻ 272 റൺസ്.

 | 
shami vs bumra
ഷമി 56 റൺസും ബുംറ 34 റൺസും നേടി. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗസ് 8 വിക്കറ്റിന് 298 എന്ന നിലയിൽ ഡിക്ലേർ ചെയ്തു. 

ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വാലറ്റ നിര പൊരുതിയപ്പോൾ ഇന്ത്യക്കെതിരെ ഇന്ത്യക്ക് 272 റൺസ് വിജയലക്ഷ്യം. ഒമ്പതാം വിക്കറ്റിൽ 89 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മുഹമ്മദ് ഷമിയും ജസ്പീർ ബുംറയും ചേർന്ന് ഉണ്ടാക്കിയത്. ഷമി 56 റൺസും ബുംറ 34 റൺസും നേടി. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗസ് 8 വിക്കറ്റിന് 298 എന്ന നിലയിൽ ഡിക്ലേർ ചെയ്തു. 

നേരത്തെ അഞ്ചാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടു. റിഷഭ് പന്തും ഇശാന്ത് ശർമ്മയും പുറത്തായ ശേഷമാണ് ഇന്ത്യൻ ബൗളർമാർ ഒത്തുചേർന്നത്. 

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.  ഓപ്പണർ റോറി ബാൺസിന്റെ വിക്കറ്റ്  ബുംറയും  ഡോം സിബിലിയുടെ വിക്കറ്റ് ഷമിയും വീഴ്ത്തി. ഇരുവരും റണ്ണൊന്നുമെടുക്കാതെ പുറത്തായി.