വാഷിം​ഗ്ടൺ സുന്ദർ ഐപിഎല്ലിൽ നിന്ന് പുറത്ത്; പകരക്കാരനായി ആകാശ് ദീപ്

 | 
washington sundar

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ  ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ നിന്ന് പുറത്ത്. പരിക്ക് പറ്റിയതിനെ തുടർന്നാണ് മത്സരത്തിൽ നിന്നും പുറത്തായത്. ഐപിഎലിനു മുൻപ് താരത്തിൻ്റെ പരുക്ക് പൂർണമായി ഭേദമാവില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സുന്ദറിനെ ആർസിബി ഒഴിവാക്കിയത്. 

വാഷിം​ഗ്ടൺ സുന്ദറിന് പകരക്കാരനായി താരവും ടീമിൻ്റെ നെറ്റ് ബൗളറുമായ ആകാശ് ദീപ് ടീമിലെത്തിയിട്ടുണ്ട്. ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശതാരങ്ങൾക്കെല്ലാം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പകരക്കാരെ കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലാണ് സുന്ദറിന്  പരുക്കുപറ്റിയത്. പരിക്കുപറ്റിയതിനെ തുടർന്ന് താരം ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.