ധോണി ഭൂമി കൈയേറിയെന്ന് ഹൗസിങ് ബോർഡ്

മഹേന്ദ്ര സിങ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആക്ഷേപം. ഇത് കാണിച്ച് ജാർഖണ്ഡ് ഹൗസിങ് ബോർഡ് ധോണിക്കു നോട്ടീസ് അയച്ചു. റാഞ്ചി ഹർമു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബ വീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് കൈയേറിയത്.
 | 

ധോണി ഭൂമി കൈയേറിയെന്ന് ഹൗസിങ് ബോർഡ്

റാഞ്ചി: മഹേന്ദ്ര സിങ് ധോണി അനധികൃതമായി ഭൂമി കൈയേറിയെന്ന് ആക്ഷേപം. ഇത് കാണിച്ച് ജാർഖണ്ഡ് ഹൗസിങ് ബോർഡ് ധോണിക്കു നോട്ടീസ് അയച്ചു. റാഞ്ചി ഹർമു ബൈപാസ് റോഡിലെ ധോണിയുടെ കുടുംബ വീടിനു സമീപത്തുള്ള 4780.2 ചതുരശ്ര അടി ഭൂമിയാണ് കൈയേറിയത്.

15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജാർഖണ്ഡ് സർക്കാർ നൽകിയ എട്ടു സെന്റ് സ്ഥലത്താണ് ധോണിയുടെ വീട് സ്ഥിതിചെയ്യുന്നത്. ഇതിനോടു ചേർന്ന ഹൗസിങ് ബോർഡിന്റെ സ്ഥലമാണ് ധോണി കൈയേറിയതെന്ന് ഹൗസിങ് ബോർഡ് ആരോപിക്കുന്നു. എന്നാൽ താൻ ഭൂമി കൈയേറിയിട്ടെല്ലെന്നും ഹൗസിങ് ബോർഡിന്റെ വാദം തെറ്റാണെന്നും ധോണി പറഞ്ഞു.