രജനികാന്ത് യോഗി ആദിത്യനാഥിന്റെ കാലിൽ വീണത് ശരിയോ?
| Aug 21, 2023, 11:01 IST
തമിഴ് സൂപ്പർ സ്റ്റാർ രജനി കാന്ത് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗിയെ കണ്ടെന്നു മാത്രമല്ല രജനി അദ്ദേഹത്തിന്റെ കാലിൽ വീണു വന്ദിക്കുകയും ചെയ്തു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അത്രയും സ്റ്റാർവാല്യൂ ഉള്ള നടൻ തന്നെക്കാൾ പ്രായം കുറവായ യോഗി ആദിത്യനാഥിന്റെ കാലിൽ വീഴേണ്ട ആവശ്യമെന്ത് എന്ന് സോഷ്യൽ മീഡിയയിൽ പലരും ചോദിച്ചു. കാലാ, കബാലി തുടങ്ങി ദ്രാവിഡ രാഷ്ട്രീയം പറയുന്ന സിനിമകളുടെ ഭാഗമായ സൂപ്പർസ്റ്റാറിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഈ വിഷയത്തിൽ ജനങ്ങളുടെ പ്രതികരണം സമ്മിശ്രമാണ്.
വീഡിയോ കാണാം

