എല്‍പിജി വില പെട്ടെന്ന് കുറഞ്ഞതിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ? ജനങ്ങള്‍ പറയുന്നു
Updated: Aug 30, 2023, 18:24 IST
| പാചക വാതക സിലിണ്ടറിന് വില കുറഞ്ഞത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഗാര്‍ഹിക സിലിന്‍ഡറിന് 200 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. കുറച്ചു നാളായി നിര്‍ത്തി വെച്ചിരുന്ന സബ്‌സിഡി പുനസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാണ് പുതിയ വില. നിരവധി തവണ പാചക വാതക സിലിണ്ടറിന് വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ 200 രൂപ കുറച്ചത് കൊണ്ട് സാധാരണക്കാര്‍ക്ക് വല്ല നേട്ടമുണ്ടോ? വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണോ ഇത്? ജനങ്ങളുടെ പ്രതികരണം നോക്കാം.
വീഡിയോ കാണാം