ജിഷ്ണു വീട്ടിൽ വിശ്രമത്തിൽ; വാർത്ത വ്യാജം

നടൻ ജിഷ്ണു ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ വന്ന വാർത്ത വ്യാജം. തിരുവനന്തപുരം കുറവംകോണത്തെ വീട്ടിൽ വിശ്രമത്തിലാണ് ജിഷ്ണു. ഒരു വർഷം മുൻപ് ബംഗളൂരിലെ ആശുപത്രിയിൽ സർജറി കഴിഞ്ഞ് കിടക്കുമ്പോഴുള്ള ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നതെന്ന് ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിട്ടുണ്ട്.
 | 
ജിഷ്ണു വീട്ടിൽ വിശ്രമത്തിൽ; വാർത്ത വ്യാജം


തിരുവനന്തപുരം: 
നടൻ ജിഷ്ണു ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ വന്ന വാർത്ത വ്യാജം. തിരുവനന്തപുരം കുറവംകോണത്തെ വീട്ടിൽ വിശ്രമത്തിലാണ് ജിഷ്ണു. ഒരു വർഷം മുൻപ് ബംഗളൂരിലെ ആശുപത്രിയിൽ സർജറി കഴിഞ്ഞ്‌ കിടക്കുമ്പോഴുള്ള ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നതെന്ന് ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിട്ടുണ്ട്.

വ്യാജവാർത്ത പരന്നതോടെ ബന്ധുക്കളുടെയും മറ്റും ഫോണുകൾക്ക് മറുപടി കൊടുത്ത് മടുത്തെന്നും ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു. ജിഷ്ണുവിന്റെ ഭാര്യവീട്ടുകാർ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി എത്തി. തങ്ങൾ അസുഖ വിവരം മറച്ചുവച്ചുവെന്നാണ് ബന്ധുക്കൾ കരുതിയത്. ഇതിന് മറുപടി പറയുന്ന തിരക്കിലാണിപ്പോഴെന്നും അവർ പറഞ്ഞു.

ജിഷ്ണുവിന്റെ നാവിൽ വന്ന ചില ക്യാൻസർ സ്‌പോട്ടുകളാണ് ചികിത്സയിലേക്ക് നയിച്ചത്. ബംഗളൂരിൽ വച്ച് സർജറി നടത്തിയിരുന്നു. ആ സമയം ആഹാരം കുഴലിലൂടെയാണ് നൽകിയിരുന്നത്. ഈ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോ ആശുപത്രി ജീവനക്കാരിൽ ആരോ എടുത്തത് പുറത്ത് പ്രചരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ആശുപത്രി ജീവനക്കാർക്കല്ലാതെ തീവ്ര പരിചരണ വിഭാഗത്തിൽ കയറാൻ കഴിയാത്തതിനാൽ നഴ്‌സുമാരോ മറ്റോ ആയിരിക്കാം ചിത്രം പകർത്തിയതെന്നാണ് ജിഷ്ണു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ജിഷ്ണു വീട്ടിൽ വിശ്രമത്തിൽ; വാർത്ത വ്യാജം
രോഗാവസ്ഥയിൽ നിന്നും തിരിച്ചു വരാനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരാൾക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്ന് ജിഷ്ണുവിന്റെ അടുത്ത സുഹൃത്തും നടനുമായ സിദ്ധാർത്ഥ് ശിവ പറഞ്ഞു. ബന്ധുക്കളും സുഹൃത്തുകളും ജിഷ്ണുവിനൊപ്പം നിൽക്കുകയാണ്. ചികിത്സകൾ എല്ലാം നല്ല രീതിയിലാണ് പൂർത്തിയായിട്ടുള്ളത്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ശ്രീചിത്രയിൽ അടുത്തിടെ നടത്തിയ റേഡിയേഷൻ ഉൾപ്പെടെ എല്ലാം പോസിറ്റിവായിരുന്നു.

ഫിസിയോതെറാപ്പി പോലുളളവ ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ജിഷ്ണു. അതിനിടെയിൽ മാന്യതക്ക് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ജീവിതത്തിൽ ഇന്നു വരെ പുകവലിക്കാത്തയാളാണ് ജിഷ്ണു. മലയാളിയുടെ ഇത്തരം അസംബന്ധം നിറഞ്ഞ ഉൾക്കണ്ഠകൾ മാധ്യമപ്രവർത്തനത്തിന്റെ പരിധിയിലല്ലാ വരുന്നത്. രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരാളുടെ മാനസികാവസ്ഥയെ പിന്തുണച്ചില്ലെങ്കിലും, അയാളെ ഉപദ്രവിക്കരുതെന്നും സിദ്ധാർത്ഥ് പറഞ്ഞു.

ജീവിച്ചിരിക്കുന്നവരെ ചരമക്കോളത്തിൽ കയറ്റുന്ന നാടൻ കൊല്ലികൾ

ജിഷ്ണുവിന്റെ രോഗാവസ്ഥ; വ്യാജ വാർത്തക്കെതിരെ സിനിമാ താരങ്ങളും